വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാഡ്രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയില്‍ രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറി നടന്നതെന്ന് പോലീസ് അറിയിച്ചു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ അടുത്തുള്ള കെട്ടിടങ്ങളിലെ ജനാലകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പരിക്കേറ്റവര്‍ വഡോദരയ്ക്കടുത്തുള്ള അത്ലാഡറ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇവിടെയുള്ള ജോലിക്കാരാണ്.
സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സംശയം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്ന് വഡോദര റൂറല്‍ പോലീസ് സൂപ്രണ്ട് സുധീര്‍ ദേശായി വ്യക്തമാക്കി. അപകടത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു.
Content Highlights; 8 dead in blast at gas manufacturing unit near Vadodara in gujarat
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..