പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകള്‍ പതിച്ച എട്ട് ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്. 'മോദി ഹഠാവോ, ദേശ് ബച്ചാവോ' എന്നെഴുതിയ പോസ്റ്ററുകളാണ് അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എ.എ.പി നേതാവ് ഇസുദാൻ ഗഡ്‍വി സ്ഥിരീകരിച്ചു. എഎപിയുടെ പ്രവര്‍ത്തനങ്ങളെ ബി.ജെ.പി. ഭയക്കുന്നതിന്റെ സൂചനയാണ് അറസ്റ്റ്. ഇത്തരം നടപടികള്‍ സ്വേച്ഛാധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് പോലീസ് വ്യക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പോസ്റ്ററുകള്‍ അനധികൃതമായി പതിച്ചതിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.
എ.എ.പിയുടെ നേതൃത്വത്തില്‍ മോദി ഹഠാവോ, ദേശ് ബച്ചാവോ പ്രചാരണം രാജ്യത്തുടനീളം പതിനൊന്ന് ഭാഷകളില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പ്രധാനമന്ത്രക്കെതിരായ പോസ്റ്ററുകള്‍ ഡല്‍ഹിയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
Content Highlights: 8 Arrested Over poster Against PM In gujarat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..