ചെന്നൈ: തമിഴ്‌നാട്ടില്‍ 771 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം  4829 ആയി. 

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേര്‍കൂടി മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 49,436 ആയി.

Content Highlights: 771 new corona positive cases reported in Tamilnadu