Photo: instagram|mr._and_mrs._verma
മുംബൈ: 76-ാം വയസ്സില്‍ ഇന്‍സ്റ്റഗ്രാമില്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ് മിസിസ് വര്‍മയെന്ന മുംബൈക്കാരി മുത്തശ്ശി. പ്രായം വെറും നമ്പറാണെന്ന ക്ലീഷേ പ്രയോഗത്തെ പോലും കടത്തിവെട്ടുന്നതാണ് മുത്തശ്ശിയുടെ ട്രെന്‍ഡി റീല്‍ വീഡിയോസ്.
മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് വര്‍മയെന്ന ഇസ്റ്റഗ്രാം ഐഡിയില്‍ മുത്തശ്ശിയും ഭര്‍ത്താവും ചേര്‍ന്നൊരുക്കിയ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ നിരവധിയാണ്. പ്രായം ഒരു തടസ്സമല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് ഐഡിയില്‍ നല്‍കിയിരിക്കുന്ന ബയോ പോലും..
ലോക്ക്ഡൗണില്‍ വെറുതെയിരുന്ന് ബോറടിച്ച മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാം പരിചയപ്പെടുത്തികൊടുക്കുന്നത് കൊച്ചുമകളാണ്. താമസിയാതെ ഇന്‍സ്റ്റഗ്രാം മുത്തശ്ശിക്കൊരുഹരമായി. ലേറ്റായാണ് ഇന്സ്റ്റഗ്രാമിലെത്തിയതെങ്കിലും ലേറ്റസ്റ്റാക്കാന് തന്നെയായിരുന്നു മുത്തശ്ശിയുടെ തീരുമാനം. മേക്കോവറുകളും, ഭര്‍ത്താവിനൊപ്പമുളള തമാശകളും സെല്‍ഫികളുമെല്ലാം പങ്കുവെച്ച് പതിയെ ഇന്‍സ്റ്റഗ്രാമില്‍ മുത്തശ്ശി താരമാകുകയായിരുന്നു.
റീല്‍സില്‍ തരംഗമായ ഷൂ ചാലഞ്ചാണ് മുത്തശ്ശിയുടെ ഏറ്റവും ശ്രദ്ധേയമായ വീഡിയോകളില്‍ ഒന്ന്. വെള്ള കുര്‍ത്ത ധരിച്ച മുത്തശ്ശി മിനിസ്കര്‍ട്ടും ഹൈഹീല്‍ഡ് ഷൂവും ധരിച്ചിരിക്കുന്ന വീഡിയോ കണ്ടത് 3.2മില്യണ്‍ പേരാണ്. മുത്തശ്ശിയും ഭര്‍ത്താവും കൊച്ചുമകളും ചേര്‍ന്നുളള ചിക്കന്‍ ഡാന്‍സാണ് മറ്റൊരുശ്രദ്ധേയമായ വീഡിയോ. 61-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മിസ്റ്റര്‍ വര്‍മയും മിസിസ് വര്‍മയും തമ്മിലുളള പ്രണയ നിമിഷങ്ങളുടെ ഫോട്ടോകളും ഫോളോവേഴ്സ് ആവേശത്തോടെയാണ് സ്വീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..