Photo : Twitter / @ANI
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിര്‍മാണത്തൊഴിലാളികളില്‍ ഏഴ് പേരെ ഇന്ത്യന്‍ വ്യോമസേന കണ്ടെത്തി. അസമില്‍ നിന്നുള്ള തൊഴിലാളികളെ അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള കുരുംഗ് കുമേയിലെ നിന്നാണ് കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണസൈറ്റില്‍ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബക്രീദിന് അസമിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യം കരാറുകാരന്‍ നിരാകരിച്ചതോടെ മൂന്ന് സംഘമായി തിരിഞ്ഞ തൊഴിലാളികള്‍ ജൂലായ് അഞ്ചിന് പലവഴികളിലേക്ക് ഓടി പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികള്‍ അവശനിലയിലായിരുന്നു. പലര്‍ക്കും സംസാരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല.
തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ചതായും അവര്‍ക്കാവശ്യമായ വൈദ്യസഹായമുള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. കാണാതായ തൊഴിലാളികളില്‍ ഒരാളെ ഫുറാക് നദിയില്‍ മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊഴിലാളികളെ കാണാതായതായി ജൂലായ് 13ന് പരാതി ലഭിച്ചതായും മലനിരകളും നിബിഡവനവും നിറഞ്ഞ മേഖലയായതിനാല്‍ അന്വേഷണത്തിന് കാലതാമസം വന്നതായും പോലീസ് വക്താവ് വ്യക്തമാക്കി. നിയന്ത്രണരേഖയുടെ സമീപത്തുള്ള അതിര്‍ത്തിഗ്രാമങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രധാനറോഡിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. അസമില്‍ നിന്ന് നിര്‍ബന്ധിതമായി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാരനെതിരെ കേസെടുത്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
Content Highlights: 7 Workers, Missing, India China Border, Rescued, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..