ടിഡിപി പരിപാടിക്കിടെയുള്ള ദൃശ്യം
നെല്ലൂര്‍: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. പരിക്കേറ്റ നിരവധി പേരെ നെല്ലൂരിലും സമീപത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ബുധനാഴ്ച രാത്രിയോടെ മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരക്കിനിടെ സമീപത്തെ ഓടയില്‍ വീണാണ് ഏഴുപേരും മരിച്ചതെന്നാണ് വിവരം.
മരിച്ചവരുടെ കുടുംബത്തിന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Content Highlights: 7 killed, several injured in stampede during Chandrababu Naidu's roadshow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..