മഥുര: ഉത്തര്‍പ്രദേശ് യമുന എക്‌സ്പ്രസ് വേയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. 

അതിവേഗപാതയില്‍ നൗഝീല്‍ പോലീസ് സ്‌റ്റേഷന് സമീപത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ഇതില്‍ മറ്റൊരു കാർ ഇടിക്കുകയുമായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തില്‍ മരിച്ചു. 

മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും മഥുര സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് ഗൗരവ് ഗ്രോവര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: 7 Killed As Oil Tanker Collides With Car On Yamuna Expressway UP