ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ നേടി കേരളത്തിൽ നിന്നുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥർ. സി.ഡി. ശ്രീനിവാസൻ ( എസിപി), ഗിരീഷ്. പി. സാരഥി ( ഡിവൈഎസ്പി), കെ.എം. ദേവസ്യ ( ഡിവൈഎസ്പി), ബി. കൃഷ്ണകുമാർ ( എസ്പി), പ്രേമചന്ദ്രൻ കെ.ഇ (ഇൻസ്പെക്ടർ), കെ.ഇ. ബൈജു( എസ്പി), ജോൺസൺ ജോർജ് ( സബ് ഇൻസ്പെക്ടർ) എന്നിവരാണ് കേരളത്തിൽ നിന്ന് മെഡലിന് അർഹരായത്.
ആകെ 121 പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹത നേടിയത്.
മെഡൽ പട്ടികയിൽ ഉൾപ്പെട്ട 15 പേർ സിബിഐയിൽ നിന്നുള്ളവരാണ്. മെഡലിന് അർഹത നേടിയവരിൽ 21 പേർ വനിതാ പോലീസുദ്യോഗസ്ഥരാണ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചത്. 10 പേർ വീതം. ഉത്തർപ്രദേശിൽ നിന്ന് എട്ട്, കേരളം പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന എഴ് പേർവീതവും പട്ടികയിൽ ഇടം നേടി.
കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയർത്തുക, പോലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകൾ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2018ലാണ് ഈ മെഡൽ ഏർപ്പെടുത്തിയത്.
Content Highlights:Union Home Minister Medal for Excellence in Investigation 2020