കത്തി നശിച്ച വീടുകൾ | Photo: ANI
ന്യൂഡൽഹി: ഡൽഹിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ഡൽഹിയിലെ ഗോകുൽപുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടു കൂടി അഗ്നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു.
അപകടത്തിൽ 60ലേറെ കുടിലുകൾക്ക് തീപടർന്നു. 30ലേറെ കുടിലുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേർക്ക് ജീവൻ നഷ്ടമായതായി വടക്കു കിഴക്കൻ ഡൽഹി അഡീഷണൽ ഡിസിപി പറഞ്ഞു.
Content Highlights: 7 die after fire breaks out in shanties of Delhi's Gokulpuri
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..