പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ തകരംമേഞ്ഞ ഷെഡ്ഡിന് മുകളില്‍ മരം കടപുഴകി വീണ് ഏഴ് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ കനത്തമഴയെ തുടര്‍ന്ന് ഭക്തര്‍ ഷെഡ്ഡിലേക്ക് കയറിനില്‍ക്കുകയായിരുന്നു. ഇതിന് മുകളിലേക്കാണ് വേപ്പുമരം വീണത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ കുടുങ്ങിയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ മണ്ണുമാന്തി യന്ത്രമടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അലോക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മരണങ്ങളില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുകളില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: 7 Dead, 5 Injured After Storm Uproots Massive Tree Near Maharashtra Temple


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..