പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് മാസം വരെ 64 ലക്ഷം പേരെ കോവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആര്‍ പഠനം. രാജ്യത്തെ കോവിഡ് വ്യാപനം തിരിച്ചറിയുന്നതിനായി ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് രോഗനിരക്ക് സംബന്ധിച്ച കണക്കുകളുള്ളത്. നിലവില്‍ 45.6 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഔദ്യോഗികമായി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
18-45 വയസ്സ് പ്രായമുളളവരിലാണ് രോഗനിരക്ക് ഏറ്റവും കൂടുതലുള്ളത്. 40-60 വയസ്സ് പ്രായമുള്ളവരിലാണ് കുറവ് രോഗനിരക്കെന്നും പഠനം പറയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 69.4% പേരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍. ചേരിപ്രദേശങ്ങളില്‍ ഇത് 15.9 ശതമാനവും ചേരി ഇതര നഗരപ്രദേശങ്ങളില്‍ ഇത് 14.6 ശതമാനവുമാണ്.
മെയ് 11 മുതല്‍ ജൂണ്‍ 4 വരെ 21 സംസ്ഥാനങ്ങളിലായി 700 ഗ്രാമങ്ങളിലും 70 ജില്ലകളിലുമാണ് പഠനം നടത്തിയത്. 28000 പേരെ പഠനത്തിന് വിധേയരാക്കി. കോവിഡ് കവച് എലിസ കിറ്റ് ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധനയാണ് ഇവരില്‍ നടത്തിയത്.
മെയ് മാസത്തെ കണക്കുകള്‍ പ്രകാരം മിക്ക ജില്ലകളിലേയും കുറഞ്ഞ കോവിഡ് വ്യാപനം സൂചിപ്പിക്കുന്നത് ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും കോവിഡിന്റെ ഇരകളായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൺടെയ്ൻമെന്റ് മേഖലകളിലുള്‍പ്പെടുന്ന രോഗലക്ഷണമുള്ള എല്ലാവരിലും പരിശോധന നടത്തുക, സമ്പര്‍ക്കപ്പട്ടിക തിരിച്ചറിയുക, സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സർവെ പറയുന്നുണ്ട്.
Content Highlights: 69.4% people infected with coronovirus in rural Indian villages: National Sero Survey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..