
പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 6785 പുതിയ കോവിഡ് 19 കേസുകള്‍. 88 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം1,99,749 ആയി ഉയര്‍ന്നു.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 38 പേര് അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
53,132 പേര് നിലവില്‍ ചികിത്സയിലുണ്ട്. 6504 പേര് ഇന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയത് 1,43,297 പേരാണ്. 65,150 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 3,320 പേര് മരിച്ചു.
അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ 5007 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 110 പേര് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,870 ആണ്. ഇതില്‍ 53,791 പേര് ഇപ്പോഴും ചികിത്സയിലാണ്. സംസ്ഥാനത്താകെ 1,724 പേര് മരിച്ചു.
ഇന്ന് 2037 പേര് രോഗമുക്തി നേടി. ഇതുവരെ 31,347പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Content Highlights:6785 new covid 19 cases reported in Tamil Nadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..