
-
മുംബൈ/ചെന്നൈ: മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.
നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ വീടുകളിലും 41,660 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.
തമിഴ്നാട്ടിൽ ഇന്ന് 4,328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വർധിച്ചു.
92,567 പേർ തമിഴ്നാട്ടിൽ ഇതുവരെ രോഗമുക്തരായി. ഇതിൽ 3,035 പേർ ഇന്ന് മാത്രം രോഗമുക്തരായവരാണ്. നിലവിൽ 48,196 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുവരെ സംസ്ഥാനത്ത് 16,54,008 സാംപിളുകൾ പരിശോധിച്ചു.
content higlights: covid 19, maharashtra tamilnadu covid round up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..