പ്രതീകാത്മകചിത്രം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഇന്ദോര്‍: മധുര- ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ആരോഗ്യനില മോശമായ യാത്രക്കാരന് മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ വഴിതിരിച്ചുവിട്ടെങ്കിലും യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ദോര്‍ ദേവി അഹല്യാ ഭായ് ഹോല്‍കര്‍ വിമാനത്തവളത്തിലിറക്കി യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. നോയിഡ സ്വദേശിയായ അതുല്‍ ഗുപ്ത (60) ആണ് മരണപ്പെട്ടത്.
വായില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയും വഴിയില്‍വെച്ച് ആരോഗ്യനില മോശമാകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ഇന്ദോറില്‍ ഇറക്കി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഇയാള്‍ക്ക് നേരത്തേ തന്നെ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. വഴി തിരിച്ചുവിട്ട വിമാനം 6.40-ന് ഡല്‍ഹിയിലേക്ക് തിരിച്ചു.
Content Highlights: 60-Year-Old Starts Bleeding On Flight, Dies After Emergency Landing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..