ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 60,000 വിദേശപൗരന്മാരെ ഇന്ത്യയില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. 

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന വിഷയം പരിഗണനയിലാണെന്നും കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ നേവിയുടെ കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Content Highlights:  60,000 foreign nationals evacuated from India in view of COVID-19: MEA