നോട്ടുനിരോധനത്തിന്റെ 6 വര്‍ഷങ്ങള്‍; കള്ളപ്പണം ഇല്ലാതായോ? ഡിജിറ്റല്‍ ഇടപാട് വർധിച്ചോ?


പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിന്‍റെ ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കറന്‍സി ഉപയോഗത്തില്‍ വര്‍ദ്ധനവെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് യുപിഐ പണമിടപാടുകള്‍ വര്‍ദ്ധിച്ചെങ്കിലും 76% ശതമാനം പേരും കറന്‍സി മുഖേനെയുള്ള പണമിടപാടുകളേയാണ് ആശ്രയിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലകളില്‍ കറന്‍സി ഉപയോഗത്തില്‍ 44 ശതമാനത്തോളം വര്‍ദ്ധനവുണ്ടായെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

30.88 ലക്ഷം കോടി നോട്ടുകളാണ് ഒക്ടോബര്‍ മാസത്തില്‍ രാജ്യത്ത് വിനിമയത്തിലുള്ളതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ നോട്ട് നിരോധന സമയത്ത് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ 71.84 ശതമാനം അധികമാണിത്. അന്ന് ജനങ്ങളുടെ കൈകളിലുണ്ടായിരുന്നത് 17.7 ലക്ഷം കോടി നോട്ടുകളായിരുന്നു.കള്ളപ്പണത്തിന്റെ ഒഴുക്കു തടയുക എന്നതായിരുന്നു നോട്ടു നിരോധനത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും രാജ്യത്തെ കള്ളപ്പണ ഇടപാടുകളിലും വലിയ തോതിലുള്ള കുറവ് പ്രകടമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും പെയിന്റുകള്‍, ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍, ഓഫീസ് സാമഗ്രികള്‍, മറ്റു ഗാര്‍ഹിക ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍ക്കല്‍ വാങ്ങലുകള്‍ക്കും കള്ളപ്പണം ഉപയോഗിക്കുന്നതായും സർവേ പറയുന്നു.

കോവിഡ് കാലഘട്ടത്തിനു ശേഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍, ഫുഡ് ഡെലിവെറി, റെസ്റ്ററന്റ് ഭക്ഷണം എന്നിവയ്ക്ക് നേരിട്ടുള്ള പണമിടപാടുകളാണ് കൂടുതല്‍ ആളുകളും താത്പര്യപ്പെടുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രമാണ് യുപിഐ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നതെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

ഭൂമി ഇടപാടുകളിലും തുകയുടെ 50 ശതമാനമെങ്കിലും പണമായി തന്നെ നല്‍കേണ്ടി വരുന്നു എന്നും സര്‍വെ വ്യക്തമാക്കുന്നു. രാജ്യത്തെ 342 ജില്ലകളില്‍ നിന്നുമുള്ള 32000 പ്രതികരണങ്ങളാണ് സര്‍വേ സ്വീകരിച്ചത്.

Content Highlights: demonetisation, currency usage, upi payment, black money, currency ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented