റിയാൻ കുമാർ | Photo: Screengrab
ചെന്നൈ: നിർത്താതെ 100 കിലോ മീറ്റർ ദൂരം ഏറ്റവും വേഗത്തിൽ സൈക്കിൾ ചവിട്ടി ലോക റെക്കോഡിട്ട് ആറു വയസ്സുകാരനായ റിയാൻ കുമാർ.
ഏറ്റവും വേഗത്തിൽ നിർത്താതെ ഏറ്റവു ദൂരം സൈക്കിൾ ചവിട്ടിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന റെക്കോഡാണ് ചെന്നൈ സ്വദേശിയായ റിയാനെ തേടിയെത്തിയത്. 108.09 കിലോമീറ്റർ ദൂരം നിർത്താതെ സൈക്കിൾ ചവിട്ടാൻ റിയാൻ എടുത്തത് 5 മണിക്കൂറും 17 മിനിറ്റും 6 സെക്കന്റുമാണ്.
ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥരാണ് റിയാന്റെ മാതാപിതാക്കൾ. അടുത്തിടെയാണ് കുടുംബം ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് താമസം മാറിയത്. മാതാവ് ഗൗരി ശർമ്മയാണ് റിയാന്റെ പ്രചോദനം.
ഏറ്റവും വേഗത്തിൽ സൈക്കിൾ ഓടിക്കാനാണ് എനിക്ക് ഇഷ്ടം. ആഴ്ചയിൽ മൂന്ന് ദിവസം സൈക്കിളിങ് പരിശീലിക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ സ്റ്റാറ്റിക് സൈക്ലിംഗും പരിശീലിക്കുന്നുവെന്ന് റിയാൻ പറയുന്നു.
200 കിലോ മീറ്റർ ബ്രെവെറ്റ്സ് ഡി റാൻഡോണിയേഴ്സിലും ടൂർ ഡി ഫ്രാൻസിലും മത്സരിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് രണ്ടാം ക്ലാസ്സുകാരൻ പറയുന്നു.
Content Highlights: 6 year old chennai boy Sets World Record With 100-km Non-Stop Ride
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..