ഒറ്റ ദിവസത്തെ കോവിഡ് കേസുകളിൽ കേരളം മുന്നിൽ; മരണത്തിൽ ഡൽഹിയും


രാജ്യത്ത് ഒറ്റദിവസത്തിലുണ്ടായ ആകെ 524 മരണങ്ങളില്‍ 60.50 ഡല്‍ഹി മഹാരാഷ്ട്ര പശ്ചിമ ബംഗാള്‍ ഹരിയാന പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഡൽഹിയിൽ കോവിഡ് സംശയിക്കുന്ന വ്യക്തിയിൽ നിന്ന് പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കുന്നു | File Photo : ANI

ന്യൂഡല്‍ഹി : രാജ്യത്തd പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നെന്ന് കണക്കുകള്‍.

44,489 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 60.72 ശതമാനം കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്- 6500. 6159 കേസുകളോടെ മഹാരാഷ്ട്രയും 5246 കേസുകളോടെ ഡല്‍ഹിയും തൊട്ടു പുറകെയുണ്ട്. കേസസ് പെര്‍ മില്ല്യണ്‍ കണക്കില്‍ ഡല്‍ഹിയാണ് മുന്‍പന്തിയില്‍. 10 ലക്ഷത്തില്‍ 29,169 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായത്. കേരളത്തില്‍ 16,201 ഉം മഹാരാഷ്ട്രയിലത് 14,584ഉം ആണ്.

അതേസമയം 10 ലക്ഷത്തില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ ദേശീയ ശരാശരി 6715 മാത്രമാണ്.

രാജ്യത്ത് ഒറ്റദിവസത്തിലുണ്ടായ ആകെ 524 മരണങ്ങളില്‍ 60.5ശതമാനം ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാണ, പഞ്ചാബ് , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്-99. മഹാരാഷ്ട്ര-65, പശ്ചിമ ബംഗാള്‍ 51 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണ കണക്കുകൾ

ഡല്‍ഹിയില്‍ ഇതുവരെ 8700 പേരാണ് മരിച്ചത്. പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

content highlights: 6 states contributed over 60% of fresh Covid cases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented