റാഞ്ചി: ജാര്‍ഖണ്ഡില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ദേവ്ഘര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 

ആറ് തൊഴിലാളികളും ശുചീകരണത്തിനായാണ് സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികള്‍ ഒന്നിനുപുറകെ ഒന്നായാണ് അകത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് എല്ലാവര്‍ക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. 

എല്ലാവരെയും ദേവ്ഘര്‍ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

 

Content Highlights: 6 die of suffocation inside septic tank in Jharkhand