ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഛതര്‍പുരിലെ മഹാരാജ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.  

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം. 

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേര്‍ സഞ്ചരിച്ച വാഹനം രാത്രിയില്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി മഹാരാജ്പുര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സെഡ് വൈ ഖാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: 6 dead, 3 injured after car falls into well in MP's Chhatarpur