പ്രതീകാത്മക ചിത്രം | photo: AP
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് ആറുപേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പ്രയാഗ്‌രാജിലെ അമീലിയ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു മദ്യശാലയിൽനിന്ന്മദ്യം കഴിച്ചവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ മദ്യശാല നടത്തിയിരുന്ന ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായി വ്യാജമദ്യം വിറ്റതിന് ഈ മദ്യശാല ഉടമകൾക്കെതിരേ നിരവധി കേസുകളുണ്ടെന്നും പ്രദേശത്തുതന്നെ മൂന്ന് മദ്യശാലകൾ ഇവർ നടത്തുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും മദ്യസാമ്പിളിന്റെ പരിശോധന ഫലവും ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. കേസ് അന്വേഷിച്ചുവരുകയാണെന്നും കുറ്റം തെളിഞ്ഞാൽ പ്രതികളെ ശിക്ഷിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
content highlights:6 Dead, 15 Hospitalised In UP, Allegedly After Consuming Toxic Liquor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..