നെറ്റ്‌വർക്കിൽ ഫോൺ ചെയ്യുന്ന കേന്ദ്രമന്ത്രി അശ്വിനി കുമാർ വൈഷ്‌ണോ
ന്യൂഡല്‍ഹി: 5-ജി നെറ്റ്‌വര്‍ക്കില്‍ ഫോണ്‍ വിളിച്ച് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണോ. മദ്രാസ് ഐഐടിയില്‍ വെച്ചാണ് മന്ത്രി 5ജി നെറ്റ്‌നര്‍ക്ക് ഉപയോഗിച്ചുള്ള ഫോണ്‍കോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഫോണ്‍ വിളിക്കുന്നതിന്റെ വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ രൂപം നല്‍കി വികസിപ്പിച്ചതാണ് ഈ നെറ്റ്‌വര്‍ക്ക് എന്ന് മന്ത്രി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 'ആത്മനിര്‍ഭര്‍ 5-ജി' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ 5-ജി സേവനം ഓഗസ്ത്-സെപ്തംബര്‍ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ തുടക്കത്തില്‍ ഫൈവ് ജി സ്‌പെക്ട്രം ലേലം ആരംഭിക്കുമെന്നും സൂചനകളുണ്ട്.
Content Highlights: 5G Call Tested By Minister At IIT-Madras, Entire Network Designed In India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..