ചെന്നൈ:തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 5609 പുതിയ കോവിഡ് 19 കേസുകൾ. 109 പേർ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 2,63,222 ആയി ഉയർന്നു. 4,241 പേരാണ് ആകെ
മരിച്ചത്. 2,02,283 പേർ രോഗമുക്തരായി.
തമിഴ്നാട്ടിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തിൽ നിന്നുളള ഏഴുപേർ ഉൾപ്പടെ 26 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 4,752 പുതിയ കേസുകൾ. 98 പേർ മരിച്ചു. 1,39,571 പേർക്കാണ് ഇതുവരെ കർണാടകയിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 62,500 പേർ രോഗമുക്തരായി. 2,594 പേർ മരിച്ചു.
Content Highlights:5609 new COVID19 cases and 109 deaths reported in Tamil Nadu in the last 24 hours