ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് 2019-ല്‍ അറസ്റ്റിലായത് 45,000 ആളുകള്‍


ന്യൂഡല്‍ഹി അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് 2019-ല്‍ അറസ്റ്റ് ചെയ്തത് 45,784 പേരെ. ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട കണക്കാണിത്. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് 2019-ല്‍ രജിസ്റ്റര്‍ ചെയ്തത് 55,373 കേസുകളാണ്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയും അനാവശ്യമായി ട്രെയിന്‍ വൈകുന്നതിന് ഇടയാക്കുകയും ചെയ്തതിനാണ് ഇത്രയും പേര്‍ക്കെതിരെ കേസെടുത്തത്. 46,223 ട്രെയിനുകള്‍ ഇപ്രകാരം ചങ്ങല വലിച്ച് നിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആയിരത്തോളം ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ട്രെയിനിന് കല്ലെറിഞ്ഞതിന് 659 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 404 പേര്‍ അറസ്റ്റിലായി.

റെയില്‍വേയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 182-ലേക്ക് 2019-ല്‍ എത്തിയത് 60,453 കോളുകളാണ്. ട്വിറ്റര്‍ വഴി 31,851 പരാതികളും ലഭിച്ചു. ആര്‍പിഎഫ് നടത്തിയ ടിക്കറ്റ് ചെക്കിങ്ങില്‍ 54,15,739 പേരെ അറസ്റ്റ് ചെയ്തു. 215 കോടിയിലധികം രൂപയാണ് നഷ്ടപരിഹാരം ഈടാക്കിയത്.

കുട്ടിക്കടത്തില്‍ നിന്ന് ആര്‍പിഎഫ് 446 കുട്ടികളെ രക്ഷിച്ചതായും ഇതുമായി ബന്ധപ്പെട്ട് 68 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ വീട്ടില്‍ നിന്ന് ഓടിപ്പോയവര്‍, ലഹിരിക്ക് അടിമകളായവര്‍, തട്ടിക്കൊണ്ടുപോയവര്‍, യാത്രക്കിടയില്‍ നഷ്ടപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 16,011 കുട്ടികളെ രക്ഷിക്കാനും ആര്‍പിഎഫിന് സാധിച്ചു.

Content Highlights: 55,373 Chain pulling cases in 2019, arrested 45,784: Indian railway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented