ബെംഗളൂരു മെജസ്റ്റിക് ബസ്സ്റ്റാൻഡിൽ നിന്ന് കോവിഡ് ടെസ്റ്റിനായി സാമ്പിളെടുക്കുന്ന ആരോഗ്യപ്രവർത്തകർ | ഫോട്ടോ ANI
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധ മൂലം 717 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്.
നിലവില്‍ 7,40,090 പേരാണ് ചികിത്സയിലുള്ളത്. 61,775 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കോവിഡ് മുക്തി നേടിയവര്‍ 67,95,103 ആയി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്്ചിമബംഗാള്‍ എന്നിവടങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,520,307 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
ആഗോളതലത്തില്‍ 4.06 കോടി ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ലോകത്താകമാനം 11.20 ലക്ഷം പേരാണ് ഇതു വരെ കോവിഡ് മൂലം മരിച്ചത്.
content highlights: 54,044 new covid cases in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..