മുംബൈയിലെ 51.18 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡിയെന്ന് സിറോ സര്‍വേ ഫലം


രണ്ടാം തരംഗത്തിനിടെ മുംബൈയിലെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും കോവിഡ് ബാധിച്ചുവെന്നാണ് ആന്റീബോഡിയുള്ളവരുടെ എണ്ണത്തിലെ വര്‍ധന വ്യക്തമാക്കുന്നത്.

Photo: AP

മുംബൈ: മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് 19 ന് എതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തി. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെ നഗരത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മുംബൈയിലെ പാത്ത് ലാബുകളില്‍നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.

പത്തിനും 14 നുമിടെ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി ഉള്ളതായി കണ്ടെത്തി. 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി. 18 വയസിന് താഴെ പ്രായമുള്ള മുംബൈയിലെ കുട്ടികളില്‍ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെനന്നാണ് ഇതോടെ വ്യക്തമായത്.

2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് ആന്റീബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് സിറോ സര്‍വേയില്‍ വ്യക്തമായിട്ടുള്ളതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയില്‍ 18 വയസില്‍ താഴെയുള്ള 39.4 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡി ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്. രണ്ടാം തരംഗത്തിനിടെ മുംബൈയിലെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും ആരോഗ്യ സേവനങ്ങള്‍ തേടുന്നതിനിടെ കോവിഡ് ബാധിച്ചുവെന്നാണ് ആന്റീബോഡിയുള്ളവരുടെ എണ്ണത്തിലെ വര്‍ധന വ്യക്തമാക്കുന്നത്.

കര്‍ണാടകയിലെ 1.4 ലക്ഷം കുട്ടികള്‍ക്കും മാര്‍ച്ച് - മെയ് മാസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 40,000ത്തോളം പേര്‍ പത്ത് വയസില്‍ താഴെ പ്രായമുള്ളവരാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികള്‍ക്ക് മെയ് മാസത്തില്‍ കോവിഡ് ബാധിച്ചുവെന്ന് അധികൃതര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയില്‍ ആസമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്. മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകള്‍ രാജ്യത്ത് നിലനില്‍ക്കുന്നതിനിടെയാണ് മുംബൈയിലെയും കര്‍ണാടകയിലെയും സിറോ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

മൂന്നാം തരംഗം ആറ് മുതല്‍ എട്ടുവരെ ആഴ്ചകള്‍ക്കുള്ളില്‍ വരാം എന്നാണ് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നതുമായ ബന്ധപ്പെട്ട ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. അതിനിടെ മൂന്നാം തരംഗത്തില്‍ കുട്ടികളെ വൈറസ് കൂടുതലായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഒന്നും രണ്ടും തരംഗത്തിനിടെ കുട്ടികള്‍ സുരക്ഷിതര്‍ ആയിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാം തരംഗത്തില്‍ കുട്ടികളെ കോവിഡ് ബാധിച്ചാലും മിതമായ തോതില്‍ മാത്രമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും ഇതിന് സമാനമായ പ്രവചനമാണ് നടത്തിയിട്ടുള്ളത്.

Content Highlights: 51.18 % children in Mumbai have COVID antibodies - Sero survey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented