ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്കിലെ അനധികൃത ചേരി പൊളിച്ചുമാറ്റുന്നതിനിടെ ഒരു കുട്ടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി പ്രദേശത്തെ ചേരിയാണ് റെയില്‍വേ പോലീസ് കഴിഞ്ഞ ദിവസം രാത്രി ഒഴിപ്പിച്ചത്. 500 ഓളം കുടിലുകളാണ് പൊളിച്ചത്.
ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിരുന്നില്ലെന്നും മുന്‍ കൂര് നോട്ടീസില്ലാതെയാണ് വീടുകള്‍ പൊളിച്ചതെന്നും ചേരി നിവാസികള്‍ ആരോപിച്ചു.
എന്നാല്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിരവധി നോട്ടീസുകള്‍ നല്‍കിയിരുന്നുവെന്നും പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കാനാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതെന്നുമാണ് റെയില്‍വേ നിലപാട്.
കുട്ടി മരിച്ചത് ഇന്ന് രാവിലെ 10 മണിക്കാണെന്നും ഇതും ഒഴിപ്പിക്കലുമായി ബന്ധമില്ലെന്നും റെയില്‍വേ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..