Representative Image. Getty Images
ഭുവനേശ്വര്‍: ഒഡീഷയില്‍ സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍നിന്ന് ചത്തപാമ്പിനെ കണ്ടെത്തി. സമൂഹസദ്യയില്‍ പങ്കെടുത്ത അമ്പതോളം പേരെ ഛര്‍ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേന്ദ്രാപഡ ജില്ലയിലെ ദേയൂലി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി നടന്ന സമൂഹസദ്യയില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
വനിതകളുടെ സ്വാശ്രയസംഘമായിരുന്നു സമൂഹസദ്യ സംഘടിപ്പിച്ചത്. സദ്യയില്‍ പങ്കെടുത്തതിനു പിന്നാലെ ആളുകള്‍ക്ക് ഛര്‍ദി, തലക്കറക്കം തുടങ്ങിയ അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സമൂഹസദ്യക്ക് ഉപയോഗിച്ച പാത്രങ്ങള്‍ കഴുകുന്നതിനിടെയാണ് ചത്തപാമ്പിനെ കണ്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കിയതെന്നും എല്ലാവരും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Content Highlights: 50 taken ill in Odisha after dead snake found from container used in community feast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..