സുപ്രീം കോടതി| Photo: Mathrubhumi
ന്യൂഡല്‍ഹി; സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പകുതിയിലധികം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. മൂവായിരത്തിലധികം ജീവനക്കാരാണ് സുപ്രീം കോടതിയില്‍ ഉള്ളത്.
ഇന്ന് മുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസ്സുകള്‍ കേള്‍ക്കാന്‍ ആണ് തീരുമാനം. ഇത് കാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ontent Highlights: Supreme Court Staff Test Positive, Judges To Work From Home
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..