20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ്; ട്രെയിനിലെ ബില്ല് വൈറല്‍, വിശദീകരിച്ച് റെയില്‍വേ


യാത്രക്കാരൻ പങ്കുവെച്ച ബിൽ | Photo: Twitter/Balgovind Verma

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ലഭിക്കുന്ന ഭക്ഷണത്തിന്റെ അമിതവിലയെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ശതാബ്ദി ട്രെയിനില്‍ നല്‍കുന്ന 70 രൂപയുടെ ചായയെ കുറിച്ച് അറിയാമോ? ഞെട്ടേണ്ട, 20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയത് നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സര്‍വീസ് ആണ്.

വെറും 20 രൂപയുടെ ചായയുടെ വിലയ്‌ക്കൊപ്പം 50 രൂപ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടി 70 രൂപ ബില്ല് നല്‍കിയതിന്റെ ചിത്രങ്ങള്‍ ബാലഗോവിന്ദ് എന്ന യാത്രക്കാരനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജൂണ്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ശതാബ്ദി എക്‌സ്പ്രസിലെ യാത്രയിലാണ് ഒരു ചായയ്ക്ക് 70 രൂപയുടെ ബില്ല് കാറ്ററിങ് സര്‍വീസ് ജീവനക്കാര്‍ യാത്രക്കാരന് നല്‍കിയത്.

70 രൂപയുടെ ചായ ബില്ല് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ റെയില്‍വേ അധികൃതര്‍ വിഷയം വിശദീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനില്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാതെ യാത്രയ്ക്കിടെ ഭക്ഷണം ആവശ്യപ്പെട്ടാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നാണ് 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ എന്ന് റെയില്‍വേ വിശദീകരിക്കുന്നു. രാജധാനിക്കും ഈ സര്‍വീസ് ചാര്‍ജ് ബാധകമാണ്.

Content Highlights: 50 Service Fee For 20 Tea Gets Shatabdi Train

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022

Most Commented