Representative image: Mathrubhumi Archives| ES Akhil
ന്യൂഡല്‍ഹി: ഉഡാന്‍ പദ്ധതിയുടെ ഭാഗമായി അടുത്ത നൂറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് 50 പുതിയ വിമാന റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാലയളവില്‍ ആറ് പുതിയ ഹെലി പാഡ് നിര്‍മാണത്തിന് കരാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് എയര്‍പോര്‍ട്ടുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുഷി നഗര്‍, ദെഹ്‌റാദൂണ്‍ രണ്ടാം ടെര്‍മിനല്‍, അഗര്‍ത്തല വിമാനത്താവളം, ഗ്രേറ്റര്‍ നോയ്ഡയിലെ ജെവാര്‍ എയര്‍പോര്‍ട്ട് എന്നിവയാണ് ഇത്. ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള 30 റൂട്ടുകള്‍ ഒക്ടോബര്‍ ആദ്യ വാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.
അലയന്‍സ് എയര്‍ ആറ് റൂട്ടുകള്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് നാല് റൂട്ടുകള്‍ വീതവുമുള്‍പ്പെടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡ്രോണ്‍ നയം, ഉഡാന്‍ എയര്‍പോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ എട്ടോളം ലക്ഷ്യങ്ങളാണ് ഉള്ളത്.
വാറ്റ് പരിധി 1മുതല്‍ നാല് ശതമാനം വരെയായി നിശ്ചയിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖല കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് നേരിട്ടതെങ്കിലും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
Content Highights: 50 flight routes in 100 days under udan says civil aviation minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..