ജയ്പുര്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെക്കൊണ്ടുപോകാന്‍ അഞ്ച് സംസ്ഥാനങ്ങള്‍കൂടി ശ്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. മധ്യപ്രദേശ്, ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങൾ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഉത്തര്‍പ്രദേശ് തിരികെ കൊണ്ടുപോയിരുന്നു.
എന്നാലിത് ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വീടുകളില്‍ നിന്ന് വളരെ ദൂരെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചെന്നും ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ ചെറുപ്പമാണ്. 14നും 22നും ഇടയില്‍ പ്രായമുള്ളവര്‍. യുപി വിദ്യാര്‍ഥികളെ തിരികെ കൊണ്ടുപോയി. മധ്യപ്രദേശ് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു.ഛത്തീസ്ഗഡും ആഗ്രഹിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രിയുമായും ഞങ്ങള്‍ സംസാരിച്ചു. അതോടെ കോട്ട അധ്യായം അവസാനിപ്പിക്കും - ഗഹ്ലോട്ട് പറഞ്ഞു.
Content Highlights: 5 States To Evacuate Students Stranded In Rajasthan's Coaching Hub Kota


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..