മധ്യപ്രദേശിൽ കുടിയേറിയ അഞ്ച് പാക് അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി


മധ്യപ്രദേശ് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ഇൻഡോർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഞ്ചുപേർക്ക് ഇന്ത്യൻ പൗരത്വം നൽകി. 40 വർഷങ്ങൾക്ക് മുമ്പ് ഏതാനും മാസം പ്രായമുളളപ്പോൾ ഇന്ത്യയിലെത്തിയ ഗീത എന്ന സ്ത്രീയും ഇവരിൽ ഉൾപ്പെടുന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഇൻഡോറിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ഇവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

1981 ജനുവരി 31ന് പാകിസ്താനിലെ ജകോബാബാദിലാണ് ഗീത ജനിച്ചത്. അതേ വർഷം ജൂണിലാണ് ഗീതയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യൻ പൗരത്വം ലഭിച്ചതിൽ അതീവ സന്തോഷവതിയാണ് ഗീത. 2015 സെപ്റ്റംബർ ഒമ്പതിനാണ് ഇവർ കളക്ടറുടെ ഓഫീസിൽ പൗരത്വത്തിനുളള അപേക്ഷ സമർപ്പിക്കുന്നത്.

'എനിക്ക് വളരെയധികം നന്നായി തോന്നുന്നു. ഞാൻ പൗരത്വം ലഭിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് നടക്കുന്നുണ്ടായിരുന്നില്ല. എന്റെ സഹോദരിയും സഹോദരനും ഇനിയും പൗരത്വം ലഭിച്ചിട്ടില്ല.' ഗീത പറയുന്നു.

പൗരത്വം ലഭിച്ചവരിൽ വിവാഹിതയായ ഒരു മുസ്ലീം വനിതയുമുണ്ട്. സിന്ധിൽ നിന്നുളള നിരവധി ഹിന്ദു അഭയാർഥികൾ ഇൻഡോറിൽ താമസിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഇവരിൽ 2000 പേർക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പൗരത്വം ലഭിച്ചു. 1200 പേർ ഇപ്പോഴും കാത്തിരിക്കുകയാണ്.

Content Highlights:5 Refugees From Pakistan Get Indian Citizenship In Madhya Pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented