ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍ക്കോവിലിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. 

ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് കടലൂര്‍. അഗ്നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.