ചണ്ഡീഗഢ്: പഞ്ചാബിന് സമീപം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സേന വെടിവെച്ചുകൊന്നു. പഞ്ചാബിലെ തര്‍ണ് തരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെ 4.45 ഓടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫ് ഇവരെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ ബിഎസ്എഫിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 

അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlight: 5 intruders shot dead by BSF in India-Pakistan border