അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ നാല് നിലക്കെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ച് പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം. മൂന്ന് പേരെ ഇവിടെ നിന്ന് രക്ഷിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഓധവ് ഭാഗത്താണ് സംഭവം.
ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് കെട്ടിടം തകര്‍ന്നു വീണത്.
കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ നേരത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 32 ഫ്ളാറ്റുകൾ ചേര്‍ന്നതാണ് തകര്‍ന്ന കെട്ടിടം.
content highlights: 5 feared trapped after building collapses in Ahmedabad