ലോക്ക് ഡൗണ്‍ നിഴലില്‍ ചാര്‍ ധാം തീര്‍ത്ഥാടനം, വിഗ്രഹം ചുമന്ന് അഞ്ചുപേര്‍ മാത്രം, ആളും ആരവുമില്ലാതെ കേദാര്‍നാഥ്


Image Tweeted by Hindu Temple Live

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായുള്ള പഞ്ചമുഖി ഡോളി യാത്ര ചടങ്ങ് നടന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തീർത്ഥാടകർ ആരുടെയും സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നില്ല.

വെറും അഞ്ച് പുരോഹിതർ പഞ്ചമുഖി വിഗ്രഹം പല്ലക്കിലേന്തി കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ഉത്തരാഖണ്ഡിൽ ഇപ്പോൾ ശക്തമായ മഞ്ഞുവീഴ്ചയുടെ സമയമാണ്. 10 അടിയോളം ഉയരത്തിലാണ് മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിനുപുറത്തുകൂടിയാണ് ഇവർ ആചാരത്തിന്റെ ഭാഗമായ ചടങ്ങ് നടത്തിയത്.

ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ നാല് പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമായ ചാർ ധാം യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണിത്. സാധാരണഗതിയിൽ ആയിരക്കണക്കിന് തീർത്ഥാടകർ ഇതിന് സാക്ഷ്യം വഹിക്കാൻ എത്താറുള്ളതാണ്. തന്ത്രപ്രധാന മേഖലയായതിനാൽ കരസേനയുടെ കുമോവ് ബറ്റാലിയനാണ് ഇതിന് നേതൃത്വം കൊടുക്കുക.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ചാർ ധാം തീർത്ഥാടനം നടക്കുകയില്ലെന്നാണ് വിവരം. പകരം അതാത് ക്ഷേത്രങ്ങളിലെ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കും.

ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നതോടെ
ആചാരപരമായ ചാർ ധാം യാത്ര കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബാ കേദാറിന്റെ ( ശിവൻ) ഉത്സവ ബിംബം ഞായറാഴ്ച കേദാർനാഥ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ഓംകാരേശ്വര്‍ ക്ഷേത്രത്തിലാണ് ഈ വിഗ്രഹം സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് തീർത്ഥാടന സമയത്ത് വിഗ്രഹം കൊണ്ടുപോകുന്നത്.

നിലവിൽ വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ തുറക്കുക എന്നതാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്നും ബാക്കിയൊക്കെ കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചിരിക്കുമെന്നും അധികൃതർ പറയുന്നു.

Content Highlights:5 Devotees Walk Through Snow To Place Idol At Kedarnath Temple Amid Lockdown

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented