
-
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 4878 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി.
ചൊവ്വാഴ്ച 245 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 95 പേര് മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നു റിപ്പോര്‍ട്ടു ചെയ്തതില്‍ 150 മരണം ഇതിന് മുമ്പുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.
നിലവില്‍ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേര് ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 1951 പേര് രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയര്‍ന്നു.
9,66,723 സാപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. 5,78,033 പേരാണ് നിലവില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നത്. 38,866 പേര് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലുമുണ്ട്.
content highlights: covid 19, 4878 new covid case reported in maharashtra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..