
ബിജെപി ആസ്ഥാനം | File Photo - PTI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കേര് കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ ജീവനക്കാരാണ്. എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വലിയ യോഗങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്ന രീതിക്ക് ബിജെപി തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മെഗാ പരിശോധന നടത്തിയത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു നടന്നത്. രണ്ടാംഘട്ട യോഗം ബുധനാഴ്ചയും ചേരും.
content highlights: 42 Staff Test Positive At BJP Headquarters In Delhi, Building Sanitised
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..