മുംബൈ : വിമാനയാത്രക്കിടെ മുന്‍ ബോളിവുഡ് താരത്തെ ലൈംഗികതാല്പര്യത്തോടെ സ്പര്‍ശിച്ച 41-കാരന് മൂന്നുവര്‍ഷത്തെ തടവ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം.
2017-ലാണ് കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ പിറകില്‍ ഇരിക്കുകയായിരുന്ന വികാസ് സച്ച്‌ദേവ് ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. പിറകില്‍ നിന്ന് പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിന്റെ ആംറെസ്റ്റിലേക്ക് കാല്‍ നീട്ട് വെച്ച വികാസ് പെണ്‍കുട്ടിയുടെ ചുമലില്‍ കാല്‍ ഉപയോഗിച്ച് തട്ടുകയും പുറകില്‍ സ്പര്‍ശിക്കുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. അഞ്ച് -പത്ത് മിനിട്ട് തനിക്ക് ഇയാളില്‍ നിന്നും ബുദ്ധിമുട്ട് നേരിട്ടുവെന്നും വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നും താരം ലൈവില്‍ പറഞ്ഞിരുന്നു.
Content Highlights: 41 year old man gets 3 year in prison for molesting a bollywood actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..