40 മണിക്കൂര്‍, 23 പരിപാടികള്‍; 'ക്വാഡ്' നേതൃതലയോഗത്തിനായി മോദി ജപ്പാനിലേക്ക് പുറപ്പെട്ടു


Photo: twitter.com/ANI

ന്യൂഡല്‍ഹി: 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം പുറപ്പെട്ടത്. ഇന്ത്യ, യു.എസ്., ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന 'ക്വാഡി'ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയില്‍ ആരംഭിക്കും.

തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടും. 23, 24 തീയതികളിലാണ് ഇന്ത്യ, യു.എസ്., ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ക്വാഡ് യോഗം. ഇതിനിടെ 23 പരിപാടികളില്‍ മോദി പങ്കെടുക്കും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും.

ക്വാഡ് നേതൃതല യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

'ക്വാഡി'ന്റെ നേതൃതല യോഗത്തില്‍ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പരം താത്പര്യമുള്ള ആഗോളപ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചനടക്കുമെന്ന് ടോക്യോയിലേക്ക് പുറപ്പെടുന്നതിനുമുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യു.എസുമായി വിവിധ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതി കൂടിക്കാഴ്ചയില്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 40 Hours, 23 Engagements; PM Modi's Visit To Japan For Quad Meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented