പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്.
5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1409 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.
ഇതിനിടെ നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു ജഡ്ജിമാര്‍ക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു.
സുപ്രീംകോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏതാണ് 150 ഓളം പേര് കോവിഡ് പോസ്റ്റീവ് ആകുകയോ ക്വാറന്റീനില്‍ കഴിയുകയോ ആണ്. കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.
ജനുവരി 6, 7 തീയതികളിലായി പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 400 ലധികം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.
Content Highlights : Third wave of Covid is intensifying in the country; 1,59,632 Cases reported within 24 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..