മുംബൈ:  മുംബൈയ്ക്ക് സമീപം ഡോങ്ഗ്രിയിൽ നാലു നില കെട്ടിടെ തകർന്നു വീണു. 50 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. 11.40 നാണ് കെട്ടിടം തകര്‍ന്നുവീണത്. 

സ്ഥലത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Content Highlights:  4-storey Building Collapses in Mumbai's Dongri