പ്രതീകാത്മക ചിത്രം | മാതൃഭൂമി
മീററ്റ് (യുപി): അധ്യാപികയെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ പെണ്‍കുട്ടിയടക്കം നാല് പ്ലസ് ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ക്ലാസിനുള്ളിലും പുറത്തുവച്ചും അധ്യാപകയോട് 'ഐ ലവ് യൂ' എന്ന് പറയുന്നതും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കിഥോര് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന രാധ ഇനായത്പുര്‍ ഗ്രാമത്തിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് പിടിയിലായത്.
കുറേനാളായി ചില വിദ്യാര്‍ഥികള്‍ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് 27-കാരിയായ അധ്യാപിക പരാതി നല്‍കിയിരുന്നു. പല തവണ അധ്യാപിക ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കിഥോര് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ അരവിന്ദ് മോഹന്‍ ശര്‍മ പറഞ്ഞു. ജൂണ്‍ 24-ന് സ്കൂള്‍ പരിസരത്ത് വെച്ച് 'ഐ ലവ് യൂ' എന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ ശല്യം ചെയ്തത്.
ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോകളിലൊന്നില്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ അധ്യാപികയോട് അശ്ലീലചുവയോടെ സംസാരിക്കുന്നത് വ്യക്തമാണ്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയതായി മീററ്റ് പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
Content Highlights: 4 school students detained for harassing a female teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..