മേഘാലയയിൽ ജയിൽ ചാടിയ നാലുപേരെ നാട്ടുകാർ തല്ലിക്കൊന്നു


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഷില്ലോങ്: മേഘാലയയിൽ ജയിൽ ചാടിയ തടവുപുള്ളികൾ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടു. ജയന്തിയാ ഹിൽസ് ജില്ലയിലെ ജോവായി ജയിലിൽനിന്ന് രക്ഷപ്പെട്ട നാലുപേരെയാണ് ഷാങ്പുങ് ഗ്രാമത്തിൽ നാട്ടുകാർ തല്ലിക്കൊന്നത്. ശനിയാഴ്ചയാണ് ആറു വിചാരണത്തടവുകാരടങ്ങുന്ന സംഘം ജയിൽ ചാടിയത്.

ഞായറാഴ്ചയോടെ ഇവരിൽ അഞ്ചുപേർ 70 കിലോമീറ്റർ അകലെയുള്ള ഷാങ്‌പുങ് ഗ്രാമത്തിലെത്തി.

കൂട്ടത്തിലൊരാൾ ഭക്ഷണം വാങ്ങാനായി സമീപത്തെ കടയിലെത്തിയതോടെ നാട്ടുകാർ തിരിച്ചറിഞ്ഞു. തുടർന്ന് ഗ്രാമമുഖ്യൻ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഇതിനു പിന്നാലെ, നാട്ടുകാരടങ്ങുന്ന സംഘമെത്തി ഇവരെ അടുത്ത വനത്തിലേക്ക് ഓടിച്ച് വടികൊണ്ട് മർദിച്ചുകൊന്നു. ആക്രമണത്തിനിടെ ഒരാളെ കാണാതായി. തടവുകാർ ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ഹെഡ് വാർഡനും നാല് വാർഡനും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.

Content Highlights: 4 prisoners who escaped from Meghalaya jail killed by mob


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented