ഛത്തീസ്ഗഢില്‍ കുഴിബോംബ് സ്‌ഫോടനം: നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു


നവംബര്‍ 12 നാണ് ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ്. മാവോവാദികളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബിജാപുര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. രണ്ട് ജവാന്മാര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റു.

ജവാന്മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നു. തൊട്ടടുത്ത ജില്ലയായ സുക്മയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ് പങ്കെടുത്ത ദിവസംതന്നെയാണ് മാവോവാദികള്‍ സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്.

നവംബര്‍ 12 നാണ് ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ്. മാവോവാദികളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോവാദികള്‍ അടുത്തിടെ ബസ്തര്‍ മേഖലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented