ഛത്തീസ്ഗഢില്‍ വീണ്ടും മാവോവാദി ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു


ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.

ദന്തെവാഡ: ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ദന്തെവാഡ ജില്ലയിലെ ബച്ചേലിയില്‍ മാവോവാദികള്‍ ഒരു ബസില്‍ നടത്തിയ സ്ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങി ക്യാമ്പിലേക്ക് തിരിച്ച് വരികയായിരുന്നു അപകടത്തില്‍പ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍.

ഛത്തീസ്ഗഢില്‍ നാല് ദിവസം മുമ്പ് നടന്ന മാവോവാദി ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢില്‍ മവോവാദികള്‍ നിന്തരം ആക്രമണങ്ങള്‍ നടത്തി വരികയാണ്. ബുധനാഴ്ച ഒരു സിപിഐ പ്രവര്‍ത്തകനെ ഇവര്‍ അടിച്ചുകൊന്നിരുന്നു.

നവംബര്‍ 12, 20 തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇത് അട്ടിമറിക്കാനായാണ് നിരന്തരമായി മാവോവാദികള്‍ ആക്രമണം നടത്തുന്നത്.

Content Highlights: Maoist Attack, Chathisgarh Election, 4 people killed, Dantewada

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented