പ്രതീകാത്മക ചിത്രം | Photo: ANI
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കുടാതെ കൊല്ലപ്പെട്ടവര്‍.
വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ ദിവസങ്ങളിലുള്ള അമിത ജോലി കാരണം സതേപ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഡ്യൂട്ടിയിലായിരുന്ന സതേപ ക്ഷുഭിതനായി കൈയിലുണ്ടായിരുന്ന റൈഫിള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു.
Content Highlights: 4 Border Force Jawans Killed In Firing By Colleague, Shooter Dead


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..