ആർജെഡിയിൽ ചേർന്ന എഐഎംഐഎം എംഎൽഎമാർക്ക് മധുരം നൽകുന്ന തേജസ്വി യാദവ്
പട്‌ന: മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ ബിഹാറിലെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി.
ഇതോടെ ബിഹാര്‍ നിയമസഭയില്‍ ബിജെപിയെ മറികടന്ന് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിമാറി. പുതുതായി ചേര്‍ന്ന നാല് എംഎല്‍എമാര്‍ അടക്കം ആര്‍ജെഡിക്ക് 80 അംഗങ്ങളായി. 77 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.
എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ അവശേഷിക്കുന്ന എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.
Content Highlights: 4 AIMIM MLAs to Join RJD-Bihar's Single Largest Party
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..