ചെന്നൈ: തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4,244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ  ആകെ കേസുകളുടെ എണ്ണം 138,470 ആയി. 24 മണിക്കൂറിനുള്ളില്‍ 68 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 1966 ആയതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 

24 മണിക്കൂറിനുള്ളില്‍ 3,617 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,532 ആയി ഉയര്‍ന്നു. 49,969 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 12 വയസില്‍ താഴെയുള്ള 6,943 കുട്ടികള്‍ക്കും സംസ്ഥാനത്ത് രോഗം ബാധിച്ചു. 

ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതര്‍. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികള്‍ 77,338 ആയി. 

കര്‍ണാടകയില്‍ 2,627 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 38,843 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 71 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 684 ആയി.

Content Highlights: 4,244 new cases swell TN's Covid tally to 138,470, 2,627 new cases in Karnataka